ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Thursday, September 07, 2006

വനേ്ദമാതരം കഥ ഇതുവരെ

വനേ്ദ മാതരം

വനേ്ദ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
ശുഭ്ര ജ്യോത്സ്‌നാ പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രുമദള ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വനേ്ദ മാതരം
കോടികോടി കണ്ഠ കളകള നിനാദ കരാളേ
കോടികോടി ഭുജൈര്‍ ധൃത ഖരകരവാളേ
അബലാ കേ നോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദള വാരിണീം മാതരം
വനേ്ദമാതരം
തുമി വിദ്യാ തുമി ധര്‍മ
തുമി ഹൃദ്യ തുമി മര്‍മ
ത്വം ഹി പ്രാണാഃ ശരീരേ
ബാഹു തേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാരീ പ്രതിമാ ഗഡി
മന്ദിരേ മന്ദിരേ
വനേ്ദമാതരം
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വനേ്ദ മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വനേ്ദ മാതരം

ന്നത്തെ ഇന്ത്യയുടെ ദേശീയഗാനമായ 'ജന-ഗണ-മന' രവീന്ദ്രനാഥ ടാഗോര്‍ എഴുതുന്നതിനും കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ 'വനേ്ദ മാതരം' ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ ആവേശം പകര്‍ന്ന ഗാനമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം 'വനേ്ദ മാതരം' ഇന്ത്യയുടെദേശീയഗാനമാകേണ്ടതായിരുന്നു- ഭാരതത്തെ ദുര്‍ഗയായി സങ്കല്‍പിച്ച്‌ വണങ്ങുന്നു എന്ന അര്‍ത്ഥം ആ ഗാനത്തിലില്ലായിരുന്നെങ്കില്‍. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാകണമെന്ന്‌ വിഭാവനം ചെയ്ത ആദ്യകാല നേതാക്കള്‍ മറ്റ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ അസ്വാസ്ഥ്യമുണ്ടാകാതിരിക്കാന്‍ അത്‌ ത്യജിച്ച്‌ ടാഗോറിനെസ്വീകരിക്കുകയായിരുന്നു.

1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ 1906ലെ വാരാണസി കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ടാഗോര്‍ വനേ്ദമാതരം ആലപിച്ചത്‌ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ സമ്മേളനങ്ങളില്‍ വനേ്ദമാതരാലാപനം പതിവായി. വാരാണസി കോണ്‍ഗ്രസ്സില്‍ വനേ്ദമാതരം ആലപിച്ചതിന്റെ സ്മരണയായിട്ടാണ്‌ സപ്തംബര്‍ ഏഴിന്‌ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ ഗാനത്തിന്റെ ആദ്യ ഈരടികള്‍ ചൊല്ലണമെന്ന്‌ കഴിഞ്ഞ മാസം മനുഷ്യവിഭവ വകുപ്പ്‌ മന്ത്രി അര്‍ജുന്‍സിങ്‌ നിര്‍ദേശിച്ചത്‌.

ഹിന്ദു ദേവിയെ വന്ദിക്കുന്നു എന്ന്‌ അര്‍ത്ഥംവരുന്ന ഗാനം മുസ്‌ലിം വിദ്യാര്‍ത്ഥികളെകൊണ്ട്‌ ചൊല്ലിക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട്‌ മുസ്‌ലിം സംഘടനകളും സമാജ്‌വാദി പാര്‍ട്ടിയെപ്പോലുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയതായിരുന്നു തുടക്കം. ദല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമദ്‌ ബുഖാരി 'വനേ്ദ മാതരം' പാടുന്നത്‌ ഇസ്‌ലാമിക വിശ്വാസത്തിന്‌ എതിരാണെന്ന്‌ പ്രഖ്യാപിച്ചു. 'ഒരുവന്‌ സ്വന്തം നാടിനെ സ്നേഹിക്കാം, ആവശ്യമെങ്കില്‍ അതിനായി മരിക്കാം. പക്ഷെ ആരാധനയുടെ കാര്യത്തില്‍ ആ ബഹുമതി അല്ലാഹുവിന്‌ മാത്രമുള്ളതാണ്‌. സ്വന്തം മാതാപിതാക്കളെയും മാതൃഭൂമിയെയും പ്രവാചകനെപ്പോലും ബഹുമാനിക്കാമെങ്കിലും ഒരു മുസ്‌ലിമിന്‌ ഒരിക്കലും ആരാധിക്കാനാവില്ല'-അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ ഏഴിന്‌ 'വനേ്ദ മാതരം' ആലപിക്കുക എന്നത്‌ സ്വമേധയാ ചെയ്യാവുന്നത്‌ മാത്രമാണെന്നും ആരുടെ മേലും നിബന്ധനയായി അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞ്‌ അര്‍ജ്ജുന്‍സിങ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി.യും അനുബന്ധ സംഘടനകളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. തങ്ങള്‍ ഭരിക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലും 'വനേ്ദ മാതരം' ചൊല്ലുന്നത്‌ നിര്‍ബന്ധമാക്കുമെന്നായി ബി.ജെ.പി.

ഇത്‌ മുസ്‌ലിം സംഘടനകളെ കൂടുതല്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക്‌ തള്ളിവിടാന്‍ ഉദ്ദേശിച്ചുതന്നെയെന്ന്‌ വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ ദേവബന്ദിലെ ഇസ്‌ലാമിക പഠനകേന്ദ്രമായ ദാരുല്‍ ഉലൂം സപ്തംബര്‍ ഏഴിനാണ്‌ മുസ്‌ലിം മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക്‌ അയക്കരുതെന്ന്‌ 'ഫത്‌വ' പുറപ്പെടുവിച്ചത്‌. സംഘപരിവാര്‍ ആഗ്രഹിച്ച ഒരു പ്രതികരണം തന്നെ ആയിരിക്കണം ഇത്‌. മുസ്‌ലിങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ വികാരം ഊതിക്കത്തിക്കാനും ഇത്‌ അവസരം നല്‍കുകയാണ്‌.

ഏറ്റുമുട്ടലിന്റെ ഒരു സാധ്യത ഇല്ലാതാക്കിക്കൊണ്ട്‌ ദാരുല്‍ ഉലൂം വൈസ്‌ ചാന്‍സലര്‍ മൗലാന മര്‍ഘൂബുര്‍ റഹ്‌മാന്‍ ഫത്‌വ വാര്‍ത്ത നിഷേധിക്കുന്നു. വനേ്ദമാതരത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുസ്‌ലിംലീഗിന്റെ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല പോലും വനേ്ദമാതരം ആലപിക്കാന്‍ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ സംഘടനാ സ്വാതന്ത്ര്യത്തോട്‌ ആദരസൂചകമായി മറ്റ്‌ വിദ്യാര്‍ത്ഥികള്‍ മൗനമായി എഴുന്നേറ്റ്‌ നില്‍ക്കണം എന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

News from mathrubhumi.com

9 Comments:

Blogger ഇത്തിരിവെട്ടം|Ithiri said...

ദൈവത്തിന്റെ ഏകത്വവും ദൈവത്തോടു മാത്രമുള്ള വണക്കവും ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ.ദൈവീകവചനം എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന ഖുര്‍ഃആ‍ന്‍ പരിശോധിച്ചാല്‍ അത് സുവ്യക്തമാണ്. പ്രാവചകനേ പോലും ആരാധാനയുടെ വലയത്തിലെത്താവുന്ന രീതിയില്‍ ആദരിക്കുന്നത് പോലും ഇസ്ലാം അംഗീകരിക്കുന്നില്ല.
യേശുവിനെ മനുഷ്യനായ ഒരു പ്രവാചകനായി അംഗീകരിക്കുമ്പോഴും ഇസ്ലാമും ക്രിസ്ത്യനിറ്റിയും തമ്മിലുള്ള പ്രധാന അഭിപ്രായ വ്യത്യസവും മനുഷ്യര്‍ക്കിടയിലെ പ്രവാചകന്‍ എന്ന നിലയില്‍ നിന്ന് ദൈവപുത്രന്‍ എന്ന അവസ്ഥയിലേക്ക് കടക്കുന്നതോടെ യാണ്.

ചുരുക്കത്തില്‍ മതത്തില്‍ ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്കും ദൈവത്തേക്കാള്‍ വലുതല്ല ഒന്നും. അതിനാല്‍ ഇത് വിശ്വാസികളേ ബാധിക്കും.. തീര്‍ച്ച.

ഇത് ശരിക്ക് ഒരു പോസ്റ്റിനുള്ള വിഷയമാണ്.. ഒരു മേമ്പര്‍ഷിപ്പ് കിട്ടിയാല്‍ പോസ്റ്റാമായിരുന്നു. വിഷയം വിശദമായി പറയേണ്ടതുണ്ട്.
rasheedchalil@gmail.com

8:45 AM, September 07, 2006  
Blogger സങ്കുചിത മനസ്കന്‍ said...

ജന:ഗണ:മന:
ഈ ഗാനം പണ്ട് ബ്രിട്ടീഷ് ചക്രവറ്ത്തി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ പ്രകീറ്ത്തിച്ചുകൊണ്ട് ടാഗ്ഗോറ് എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കില്‍......

അത് ശരി ആണോ?

1:14 PM, September 07, 2006  
Blogger പെരിങ്ങോടന്‍ said...

സങ്കുചിതാ അതു ടാഗോര്‍ തന്നെ നിഷേധിച്ച വസ്തുതയല്ലേ?

മതവും രാഷ്ട്രവും രണ്ടു വ്യത്യസ്ത എന്റിറ്റിയാണു്, ഇവ തമ്മില്‍ എക്കാലവും പുറം തിരിഞ്ഞു നിന്നിട്ടേയുള്ളൂ, പ്രത്യേകിച്ചും ഒരു secular state ന്റെ കാര്യത്തില്‍. സൌദി പോലുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പോലും പലപ്പോഴും രാഷ്ട്രത്തിന്റെ വ്യക്തിത്വം മതത്തിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം.

ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്നതു താത്വികമായി ശരിയാണു്, മുസ്ലീങുകള്‍ക്കു ആരാധന നിഷിദ്ധമാണു്. പക്ഷെ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്ന വിശ്വാസികളെ കാണാതിരിക്കുന്ന മതാചാര്യന്മാരുടെ വാക്കുകള്‍ എത്രത്തോളം സ്വീ‍കരിക്കണം എന്നു തീരുമാനിക്കേണ്ടതും ഇസ്ലാമിക ജനത തന്നെയാണു്. ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധിപ്രകാരം രാഷ്ട്രത്തേയോ, രാഷ്ട്രത്തിന്റെ ചിഹ്നങ്ങളേയോ നിന്ദിക്കരുതെന്നേയുള്ളൂ-വന്ദിക്കണമെന്നില്ല.

1:29 PM, September 07, 2006  
Blogger പുള്ളി said...

സുഹൃത്തുക്കളേ,
പറയുമ്പോ പറയും പറയ്യാന്ന്‌ എന്നാലും പറയണ്ടേ
ഇതു വായിച്ചു നോക്കൂ രസായിട്ടിണ്ട്‌

8:49 PM, September 07, 2006  
Blogger Adithyan said...

മതനേതാക്കന്മാര്‍ ഇത്രക്ക് തരംതാഴാന്‍ പാടില്ല. നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടാണോ ഇതുപോലെയുള്ള നിസ്സാരകാര്യങ്ങള്‍ ഒക്കെ കുത്തിപ്പൊക്കിക്കൊണ്ടു വരുന്നത്?

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഇറങ്ങിപ്പുറപ്പെടുന്ന കഴുതകളാ‍ണല്ലോ ഇന്നും എന്റെ നാട്ടിലെ ബഹുജനം.

8:52 PM, September 07, 2006  
Blogger ദിവ (diva) said...

ബി.ജെ.പി. ഇതില്‍ നിന്ന് മനപൂര്‍വം മുതലെടുക്കുന്നതല്ലേ...

സാമാന്യബുദ്ധിയ്ക്ക് ചിന്തിച്ചാല്‍, ഈ ഗാനം പാടിയിട്ട് വേണോ ദേശസ്നേഹം തെളിയിയ്ക്കാന്‍ ? ഇത് പാടുന്നവരെല്ലാം കറകളഞ്ഞ ദേശസ്നേഹികളാ‍ണോ ? ആണെങ്കില്‍ ദേശത്തിന് വേണ്ടി എന്താണവര്‍ പ്രത്യേകമായി ചെയ്യുന്നത് ? (പാട്ടു പാടുന്നതല്ലാതെ)

അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ആരായാലും നിരുത്സാഹപ്പെടുത്തേണ്ടതാണ്. അത് സാനിയ മിര്‍സ പ്രശ്നത്തിലായാലും വന്ദേമാതരം പ്രശ്നത്തിലായാലും.

ഇതുകൊണ്ടൊക്കെ, പത്രങ്ങള്‍ക്ക് നേട്ടമുണ്ട്. പിറ്റേന്നും പത്രം വാങ്ങി വായിയ്ക്കാന്‍ ആളെക്കിട്ടും.

ഇതിന്റെയൊക്കെ പേരില്‍ സ്കൂളില്‍ പഠിയ്ക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ത്രിശങ്കുസ്വര്‍ഗ്ഗത്തിലാക്കുന്നതാണ് കഷ്ടം. ക്ലാസിലുള്ളവര്‍ തമ്മില്‍ തന്നെ തരം തിരിവുണ്ടാക്കുന്നതും.

9:12 PM, September 07, 2006  
Blogger വക്കാരിമഷ്‌ടാ said...

മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശ്‌നമെന്ന് തോന്നുന്നു. മതത്തിന്റെ പ്രശ്‌നമാണെങ്കില്‍ മതനേതാക്കള്‍ തമ്മില്‍ തീരുമാനിച്ചാല്‍ മതി. നേതാവാരാണ് എന്ന ചോദ്യം അപ്പോള്‍ വരുമെന്നത് ഒരു കാര്യം.

ഇവിടെ തന്നെ ഇതില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ആവുന്ന രീതിയില്‍ മുതലെടുക്കുന്നുണ്ട്-ഇപ്രാവശ്യം ഇത് തുടങ്ങിവെച്ചത് സമാജ്‌വാദി പാര്‍ട്ടി ആണെന്ന് തോന്നുന്നു. ഒരാള്‍ തുടങ്ങിയാല്‍ പിന്നെ അത് ഏറ്റുപിടിക്കുക എന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ നിലനില്‍‌പിന്റെ പ്രശ്‌നമാണ്. അങ്ങിനെയാണല്ലോ വോട്ടുകള്‍ ബാങ്കാവുന്നത്.

ദേശസ്നേഹം എങ്ങിനെയൊക്കെ കാണിക്കണം എന്നത് അടുത്ത ചോദ്യം. കാണിക്കണോ എന്നതുതന്നെ ഒരു ചോദ്യം. എല്ലാം ഉള്ളിലുണ്ട് എന്ന് പറഞ്ഞിരിക്കാം. അപ്പോള്‍ പിന്നെ ദേശീയ പതാക പാറിക്കുന്നതെന്തിന് എന്നുള്ള ചോദ്യങ്ങളൊക്കെ വരും. ദേശം എന്നുള്ള വികാരം നമുക്ക് വേണോ? വേണമെങ്കില്‍ ആ വികാരം ഉള്ളില്‍ മതിയോ, പുറമേ വേണോ? പുറമെ വേണമെങ്കില്‍ എങ്ങിനെയൊക്കെ അത് പ്രകടിപ്പിക്കാം? ഇനി ദേശസ്നേഹം നാടിനകത്താണോ പുറത്താണോ വേണ്ടത് എന്നുള്ളതിനൊക്കെ വ്യക്തമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം തരാന്‍ പറ്റുമോ ആവോ?

ജപ്പാനില്‍ ഇതുവരെ സ്കൂളുകളില്‍ ദേശീയ ഗാനം പാടുന്നത് നിര്‍ബന്ധമല്ലായിരുന്നു എന്ന് തോന്നുന്നു. പക്ഷേ ടോക്കിയോ ഗവര്‍ണ്ണര്‍ ദേശീയ ഗാനം പാടാന്‍ വിസ്സമതിച്ച കുറെപ്പേര്‍ക്കെതിരെ നടപടി എടുത്തു (അതിന്റെ ചരിത്രം മുഴുവന്‍ അറിയില്ല). ഇവിടെ ദേശീയ വാദം നല്ലപോലെ ഉള്ള ഒരാളാണ് ടോക്കിയോ ഗവര്‍ണ്ണര്‍ ഷിന്റോ ഇഷഹാര.

അമേരിക്കയില്‍ എങ്ങിനെയാണ്? രാജേഷിന്റെ പരിഭാഷയില്‍

“വിണ്ണിന്‍ കൃപയാല്‍ വിജയം വരിച്ചൊരു
മണ്ണിതു ശാന്തിയോടെന്നുമെന്നും
തങ്ങളെ നിര്‍മ്മിച്ചു പാലിക്കും ശക്തിയെ
തിങ്ങുന്ന ഭക്തിയില്‍ വാഴ്ത്തിടട്ടെ“

എന്നും

“"ദൈവത്തിലാണു നാമര്‍പ്പിപ്പൂ വിശ്വസ"-
മീവണ്ണം ചേതസ്സിലോര്‍ക്കുന്നാകില്‍
നീതിയ്ക്കു വേണ്ടിപ്പൊരുതുകില്‍ നമ്മള്‍ക്കു
സാധിക്കും വെറ്റിവരിയ്ക്കാനെന്നും“

ഒക്കെ കണ്ടു. ഇതൊക്കെ ആരാധന എന്ന ഗണത്തില്‍ വരുമോ?

9:32 PM, September 07, 2006  
Blogger sajithkumar said...

anakku branthupidichaal changalakkidaam
changalakku branthu pidichalo
ethu swathathryam kitti 59 kollam kazhingalla chodikkendath

athengana chotikkan aalillalo,undayirunnel evidarum bharikkillayirunnu

ethodoppam kittiya oru mailum vekkunnu(sender arannennu ariyilla)

Respecting all the Unidentified( not have the name in gold)INDIANS ,who sacrificed their life for freedom without knowing what is INDIPE NDANCE

"Jana Gana Mana" - Just a thought for the National Anthem!

How well do you know about it?

I have always wondered who is the "adhinayak" and "bharatbhagya vidhata",

whose praise we are singing. I thought might be Motherland India !
Our current National Anthem "Jana Gana Mana" is sung throughout the
country.

Did you know the following about our national anthem, I didn't.

To begin with, India 's national anthem, Jana Gana Mana
> > >Adhinayaka, waswritten by Rabindranath Tagore in honour of King

GeorgeVand the Queen of England when they visited India in 1919.
To honour their visit.

Pandit Motilal Nehru had the five stanzas included, which are in praise
of the King and Queen. (And most of us think it is in the praise of our
great motherland!!!)

In the original Bengali verses only those provinces that were under
Britishrule, i.e. Punjab, Sindh, Gujarat , Maratha etc.
were mentioned. None of the princely states were recognized which are
integral parts of India now Kashmir, Rajasthan, Andhra, Mysore or
Kerala.
Neither the Indian Ocean nor the Arabian Sea was included, since they
weredirectly under Portuguese rule at that time.

The Jana Gana Mana Adhinayaka implies that King George V is the
lord of themasses and Bharata Bhagya Vidhata is "the bestower of
good fortune".

Following is a translation of the five stanzas that glorify the King:
First stanza: (Indian) People wake up remembering your good name
and askforyour blessings and they sing your glories. (Tava shubha
naame jaage; tavashubha aashish maage, gaaye tava jaya gaatha)

Second stanza: Around your throne people of allreligions
come and give their love and anxiously wait to hear your
kind words.

Third stanza: Praise to the King for being the charioteer, for leading
theancient travelers beyond misery.

Fourth stanza: Drowned in the deep ignorance andsuffering,
poverty-stricken, unconscious country? Waiting for
the wink of your eye and your mother's (the Queen's)
trueprotection.

Fifth stanza: In your compassionate plans, the sleeping
Bharat ( India ) will wake up. We bow down to your feet O' Queen,
and glory to Rajeshwara (the King).

This whole poem does not indicate any love for the
Motherland but depicts a bleak picture. When you sing Jana Gana
Mana Adhinayaka, whom are you glorifying? Certainly not the
Motherland.

Is it God? The poem does not indicate that.It is time now to
understand theoriginal purpose and the implication of this, rather than
blindly sing ashas been done the past fifty years.
Nehru chose the present national anthem as opposed to
Vande Mataram because he thought that it would be easier for the
band to play!!!

It was an absurd reason but Today for that matter bands have advanced
andthey can very wellplay any music. So they can as well play
Vande Mataram,which is a far better composition in praise of our
Dear Motherland - India .

Wake up, it's high time! Shouldn't Vande Mataram be our National
Anthem.

Come Join together to put Vande Mataram as our National Anthem.

Pass it on to your friends & family & see what they have to say

Be Indian n be Proud to be Indian.

- Vande Mataram

5:29 AM, September 08, 2006  

5:30 AM, September 08, 2006  

Post a Comment

<< Home