ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Monday, September 11, 2006

മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി

ചെന്നൈ: ബോംസ്‌ഫോടനത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കാന്‍ മതിയായ കാരണങ്ങളില്ലെന്ന്‌ കോടതി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മദനിയുടെ ഹര്‍ജിയിന്‍മേല്‍ വാദം കേട്ടതിനുശേഷം ജസ്റ്റിസ്‌ തനികാചലം വിധി പറയാനായി കേസ്‌ ചൊവ്വാഴ്ചയിലേക്ക്‌ മാറ്റുകയായിരുന്നു. മദനിക്ക്‌ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിന്‌ കേരളത്തിലേക്ക്‌ മാറ്റണമെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും മദനിയുടെ അഭിഭാഷകന്‍ നടരാജ്‌ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ മദനിക്ക്‌ കോയമ്പത്തൂര്‍ ജയിലിനുള്ളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാമെന്നും ഇതിനായി ജയിലിനു പുറത്തുവിടേണ്ടതില്ലെന്നും തമിഴ്‌നാട്‌ സര്‍ക്കാര്‍ അഡ്വക്കറ്റ്‌ ജനറല്‍ ആര്‍.വിടുതലൈ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

news from mathrubhumi.com

3 Comments:

Blogger ഇടതുപക്ഷം said...

മദനിയുടെ പൌരാവകാശത്തെക്കുറിച്ചുള്ള ഉല്‍കണ്ഠകള്‍ പുലര്‍ത്തുന്നവര്‍ ഇസ്ലാമികതീവ്രവാദപ്രവര്‍ത്തനത്തെക്കുറിച്ച് മൌനം പാലിക്കുന്നത് എന്താണ്?
കേരളത്തിലെ ചുമരുകളില്‍ മുഴുവന്‍ മുസ്ലീം വേട്ട നിറുത്തുക എന്ന കാംപെയ്ന്‍റെ പോസ്റ്ററുകള്‍ കാണാം.
സത്യം എത്ര അസൌകര്യകരമാണ്?

3:14 AM, September 12, 2006  
Blogger vimathan said...

മദനിയുടെ കേസ് ഒരു മനുഷ്യാവകാ‍ശ പ്രശ്നം തന്നെയാണ്. കുറ്റം സംശയതീതമായി തെളിയിക്കപെടുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. കഴിഞ്ഞ 8 കൊല്ലമായി ഒരു വിചാരണതടവുകാരന്‍ മാത്രമാണ് മദനി. അതായത് ഇനിയും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരാള്‍. അങിനെയുള്ള ഒരാള്‍ അത് മദനിയായാലും, ബാല്‍ താക്കറെ ആയാലും സാമാന്യനീതി അര്‍ഹിക്കുന്നു.
പക്ഷെ മദനിക്ക് വേണ്ടി മുറവിളി കൂട്ടുന്ന ഇസ്ലാമിസ്റ്റുകള്‍ ഈ മനുഷ്യാവാകാശങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാത്തവരാണ് എന്നതും ശരി തന്നെ. അവര്‍ക്ക് ചൂട്ട് പിടിക്കുന്ന നമ്മുടെ ഇടതുപക്ഷക്കാരുടെ നിലപാട് അപഹാസ്യവും.
please see: http://www.opendemocracy.net/globalization/left_jihad_3886.jsp

5:11 AM, September 12, 2006  
Blogger മൗലികവാദി said...

നോട്ടീസടിച്ച്‌ വിതരണം ചെയ്ത്‌ പരസ്യമായി നടത്തിയ സെമിനാറില്‍ കയറിവന്ന് ഇത്‌ സിമിയുടെ രഹസ്യയോഗമാണെന്ന് വിളിച്ച്‌ പറഞ്ഞത്‌ നമ്മുടെ പോലീസാണ്‌. ഇനി ഒരെട്ടു വര്‍ഷത്തോളം -അല്ലേല്‍ അതിലധികവും- ഇവരും തടവറയില്‍ കിടന്നേക്കാം, വിചാരണാ തടവുകാരായി! എന്നാല്‍ തൃപ്തിയാവുമെന്ന് തോന്നുന്നു. അല്ലേ ഇടതു പക്ഷം..

അപ്പോഴും നമുക്ക്‌ ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച ഉല്‍കണ്ഡകള്‍ പങ്കു വെച്ചു കൊണ്ടേയിരിക്കാം, ബുഷിനെപ്പോലെ...

1:07 AM, October 12, 2006  

Post a Comment

<< Home