ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Friday, September 22, 2006

കോള നിരോധനം ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തില്‍ കോള നിരോധനം ഹൈക്കോടതി റദ്ദാക്കി. ഭക്ഷ്യവസ്‌തുക്കള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന്‌ നിരീക്ഷണം.
പെപ്സി,കൊക്ക കോള കമ്പനികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്‌

news from http://www.manoramaonline.com/

3 Comments:

Blogger UNNI said...

വെടിപ്പായി!! ഇനിയുള്ള ചര്‍ച്ചകള്‍ (സ്വാശ്രയമോ സ്മാര്‍ട്ട് സിറ്റിയൊ) കോള കുടിച്ചു കൊണ്ടാവാം!!!

9:06 AM, September 22, 2006  
Blogger മൗലികവാദി said...

കോടതി വിധി പറഞ്ഞു എന്ന് മാത്രമല്ല, വിധി കഴിഞ്ഞിറങ്ങിയ ഉടനെ കമ്പനെ പ്രതിനിധികള്‍ വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയ മാധ്യമക്കുറിപ്പ്‌ പരസ്യപ്പെടുത്തിയെന്ന് മാതൃഭൂമി വാര്‍ത്ത! വിധിയിലെ ഭാഷയുമായും ശൈലിയുമായും കുറിപ്പിന്‌ സാമ്യമുണ്ടായിരുന്നൂത്രെ!

കോഴ വാങ്ങി ഇത്തരം ജന വിരുദ്ധ വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ കൈകാര്യം ചെയ്യാന്‍ സമൂഹം മുന്നോട്ടു വന്നില്ലെങ്കില്‍ ഇനിയും ഒരുപാട്‌ പ്ലാച്ചിമടകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

12:59 AM, October 12, 2006  
Blogger തകര്‍പ്പന്‍ said...

നിയമവ്യവസ്ഥയിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാന്‍ ഏതായാലും ഈ വിധിയിലൂടെ കോടതിക്കു കഴിഞ്ഞു. നാമിനി ആരെയാണ് വിശ്വസിക്കുക?

5:48 PM, December 14, 2006  

Post a Comment

<< Home