ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Thursday, December 14, 2006

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: കേരളം ലക്ഷ്യകേന്ദ്രമാകുന്നു

തിരുവനന്തപുരം: സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ലക്ഷ്യകേന്ദ്രമായി കേരളം മാറുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖരായ 'റെഢാറ്റി'ന്റെ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ നന്ദു പ്രധാന്‍, ദക്ഷിണമേഖലാ മാനേജര്‍ ഭാസ്കര്‍ വര്‍മ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി റെഢാറ്റ്‌ പ്രതിനിധികള്‍ ചൊവ്വാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ-വ്യവസായ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്നാണ്‌ റെഢാറ്റ്‌ സര്‍ക്കാരിനോടു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. കേരളം ഈ മേഖലയ്ക്കു നല്‍കുന്ന പ്രോത്സാഹനം പരിഗണിച്ച്‌ ഗവേഷണാധിഷ്ഠിതമായ വികസനകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചു വരികയാണെന്ന്‌ നന്ദു പ്രധാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്‌ ചില വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സാധ്യത റെഡ്‌ ഹാറ്റ്‌ ആരായും. ഇതു സംബന്ധിച്ച്‌ അവര്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുമായി ചര്‍ച്ച നടത്തും. കേരള സര്‍ക്കാര്‍ സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മികവുകേന്ദ്രത്തില്‍ റെഢാറ്റിന്‌ കൈകാര്യം ചെയ്യാനാവുന്ന കോഴ്‌സുകള്‍ അവരെ ഏല്‍പിക്കാമെന്ന വാഗ്ദാനം സര്‍ക്കാരും മുന്നോട്ടു വെച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അടുത്ത ഒന്നരമാസത്തിനകം കര്‍മ പരിപാടി തയ്യാറാക്കും.
News from mathrubhumi.com

7 Comments:

Blogger ചര്‍ച്ചാവേദി said...

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: കേരളം ലക്ഷ്യകേന്ദ്രമാകുന്നു
ഗവണ്‍മെന്റിന്റെ ഈ തീരുമാനത്തെ എങ്ങിനെ വിലയിരുത്തുന്നു?

1:58 AM, December 14, 2006  
Blogger കലേഷ്‌ കുമാര്‍ said...

ഇതിനെക്കുറിച്ചാരും എന്താണിതുവരെ എഴുതാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാൻ!

നല്ല കാര്യമാണ് . പക്ഷേ എഫ്.എസ്.എഫ് ഇന്ത്യയുടെ ആളുകൾ ആ സംഘത്തിലുണ്ടാ‍യിരുന്നോ?

3:31 AM, December 14, 2006  
Blogger ചന്ത്രക്കാറന്‍ said...

രാഷ്ട്രീയമായി നോക്കിയാല്‍ റെഡ്‌ഹാറ്റും മൈക്രോസോഫ്റ്റുമായി വലിയ വ്യത്യാസമൊന്നുമില്ല. എന്തായാലും proprietary softwareനേക്കാള്‍ ഭേദം എന്നു തീര്‍ച്ചയായും പറയാം. ഓപ്പണ്‍ സോഴ്സിനെപറ്റിയുള്ള കേരളത്തിന്റെ (എന്നല്ല പലരുടെയും) കാഴ്ച്ചപ്പാടുകളും പലപ്പോഴും കാല്‍പനികമാണ്‌. ഓപ്പണ്‍ സോഴ്സില്‍ എന്തോ ഒരു ഇടതുപക്ഷമുണ്ടെന്നാണ്‌ പൊതുവെയുള്ള ധാരണ.

സമയം കിട്ടുമ്പോള്‍ വിശദമായെഴുതാന്‍ ശ്രമിക്കാം.

5:58 AM, December 14, 2006  
Blogger njjoju said...

ചന്ത്രക്കാരന്‍ പറഞ്ഞതാണ് ശരി. ഇതിലൊരു ഇടതുപക്ഷമുണ്ടെന്ന് പൊതുവെ ഉള്ള തെറ്റിധാരണയാണ്. സ്വതത്രമായതുകൊണ്ട് അത് സൌജന്യമാകണമെന്നില്ല. ഒരു സാധാരണ ഉപഭോക്താവിനെ സംബദ്ധിച്ചാണെങ്കില്‍ രണ്ടും തമ്മില്‍ ഒരു വ്യത്യാസമില്ല. കേരളത്തെ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ ആസ്ഥാനമാക്കിയതുകൊണ്ടെ ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനമില്ല including software engineers.

7:46 AM, December 14, 2006  
Blogger evuraan said...

കേരളത്തെ സ്വതന്ത്രസോഫ്റ്റ് വെയറിന്റെ ആസ്ഥാനമാക്കിയതുകൊണ്ടെ ആര്‍ക്കും പ്രത്യേകിച്ച് ഒരു പ്രയോജനമില്ല

ആസ്ഥാനം മാത്രമാക്കിയതു കൊണ്ടൊന്നും കാര്യമില്ല എന്നു സമ്മതിക്കുന്നു. ഭരണത്തിനായ് ഓപ്പണ്‍‌സോഴ്സ് സംരഭങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടു ഗുണമൊന്നുമില്ല എന്നല്ല അതിന്റെ വിവക്ഷ എന്നു കരുതട്ടെ.

സ്വന്തം കഴുത്തു കൊണ്ടു പോയി വല്ലവന്റെയും കവയ്ക്കിടയില്‍ വയ്ക്കേണ്ട കാര്യമില്ലല്ലോ? സ്വന്തം കാര്യങ്ങള്‍ക്കായി അല്പ സ്വല്പം കോഡെഴുതേണ്ടി വന്നേക്കും എന്നൊരു വില മാത്രം അതിനു കൊടുക്കേണ്ടി വരും എന്നു മാത്രം.

അതെഴുതാന്‍ നമുക്ക് ആളിനെ കിട്ടുമോ എന്ന ചോദ്യവും വേണ്ട. സിബുവും പെരിങ്ങോടരും പോലെ, ഇനിയുമുണ്ട് പലരും പ്രഗല്‍ഭര്‍ -- ഇത്തരം പ്രതിഭകളെ കണ്ടെത്തുവാന്‍ നമ്മുടെ സര്ക്കാരിനു കഴിയണമെന്നു മാത്രം. സംവരണവും തുച്ഛ ശംബളവും, സമരവും, ജാതി വര്‍ഗ്ഗ പ്രശ്നങ്ങളുമൊതുങ്ങി നമുക്കതിനു കഴിയണമെന്നു മാത്രം.

സാങ്കേതിക രംഗത്തെ ഭാഷാ പരിപാലനത്തിനും മറ്റു വ്യവഹാരങ്ങള്‍ക്കും പീഎസ്സ്.സി വഴിയും മറ്റും നമ്മളുടെ സര്‍ക്കാര് കണ്ടെത്തി ഇരുത്തിയിരിക്കുന്ന സീ.ഡാക് തുടങ്ങിയവയിലൂടെ നികുതിപ്പണം വയ്ഥാ ഒഴുക്കുന്നതിനു പകരം, ഇത്തരക്കാരെ ആകര്‍ഷിച്ചെടുക്കാന്‍ കഴിയണം.

പോസ്റ്റു ഒപ്പം അതിലെ കമന്റുകളും തരം കിട്ടുമ്പോള്‍ ഒന്നു നോക്കുക.

ഇനി ഒബ്ലിഗേറ്ററിയായിട്ടുള്ള മൈക്രോസോഫ്റ്റിനെ കുറ്റപ്പെടുത്തല്‍:

ഒരു മൌസും, ഒപ്പം അതു എവിടെയൊക്കെ ഞെക്കണമെന്നു പറയുന്ന ഒരു മാനുവലും അല്ല, ഒരു രാജ്യ് ഭരണത്തിനാവശ്യമുള്ള ഇന്‍‌ഫ്രാസ്ട്രക്ചര്‍. ബാഹുല്യമേറിയ ഡാറ്റാ കൈകാര്യം ചെയ്യണമെങ്കില്‍ പച്ചയായി പറഞ്ഞാല്‍ വിന്‍‌ഡോസിനാവില്ല. അതേ സമയം വിലകുറഞ്ഞ കമ്മോഡിറ്റി ഹാര്‍‌ഡ്‌വെയറിന്റെ പടുകൂറ്റന്‍ ക്ലസ്റ്റര്‍ വിദ്യകള്‍ (pvm/mosix clusters) അത്യന്തം സ്കെയിലബിളുമാണു.

അതു പോകട്ടെ, പരിക്ഷക്കരണം സ്വന്തമിടത്തു നിന്നും തുടങ്ങണമെന്ന് കാര്യമൊന്നും ഇവിടെ പറയാതിരിക്കുന്നതാണു നല്ലത്.! കൈരളി ടീവിയുടെ സൈറ്റ് ആദ്യകാലങ്ങളില്‍ യൂണീകോഡ് മലയാളം ആയിരുന്നെങ്കിലും, പിന്നീട് അവരും തങ്ങളുടെ സ്വന്തം ആസ്കി ഫോണ്ടിലേക്ക് മാറി.

അതു പോലെ, ദേശാഭിമാനിയുടെ നെറ്റ് പതിപ്പിന്റെ ഫോണ്ടും യൂണീകോഡ് മലയാളത്തില്‍ അല്ലാത്തത് എന്താണെന്നും നമുക്കിങ്ങനെ മനസ്സില്‍ ചോദിക്കാം.

ഈ നയങ്ങളൊക്കെ സ്വന്തം പാര്‍ട്ടി പ്രസ്ഥാനത്തിന്റെ ഉദ്യ്മങ്ങളില്‍ ഒന്ന് ഇമ്പ്ലിമെന്റുക കൂടി ചെയ്തിട്ട് മാത്രം പ്രജകളുടെ മേലേക്ക് അടിച്ചേല്‍പ്പിച്ചിരുന്നുവെങ്കില്‍...

6:32 PM, December 14, 2006  
Blogger njjoju said...

ഫ്രീ സൊഫ്റ്റ്വെയറാണൊ protected softwares ആണൊ കേമന്‍ എന്നു പറയാന്‍ ഞാന്‍ ആളല്ല. എന്നു തന്നെയല്ല ഇത് സോഫ്റ്റ്വെയറ് ‍ലോകത്തെ ഒരിക്കലും അവസാനിക്കാത്ത വിവാദവുമാണ്.

നമുക്ക് താത്പര്യമുള്ളതിനു വേണ്ടി ഒഴിവു സമയം പ്രയോജനപ്പെടുത്തി ഉണ്ടാക്കുന്ന വരുമാനമില്ലെങ്കിലും കുഴപ്പമില്ല എന്നു കരുതാവുന്ന കീമാപ്പോ വരമോഴിയോ മാത്രമല്ല ഫ്രീ സോഫ്റ്റ് വെയര്‍. ഫ്രീ സോഫ്റ്റ് വെയറ് ഉണ്ടാക്കുന്നത് പ്രോഫഷനായി എടുക്കുന്ന ഒരാള്‍ക്ക് ആവശ്യമായ വരുമാനവും അത് നേടിക്കൊടുക്കേന്റി വരും. അപ്പോള്‍ ചിലപ്പോള്‍ കുത്തക സോഫ്റ്റ് വെയരിനെക്കാള്‍ ചിലവും ഫ്രീ സോഫ്റ്റ്വെയറിനു വന്നേക്കാം.

പിന്നെ ബാങ്കിഗ് പോലെയുള്ള വളരെ സങ്കീര്‍‌ണ്ണമായ ഡേറ്റ ഉപയോഗിക്കുന്നിടത്ത് മൈക്രോസോഫ്റ്റിന്റെ ഡൊട്ട് നെറ്റ് പോലെയുള്ള സങ്കേതങ്ങള്‍ ഉപോഗിക്കുന്നുണ്ടെ. എങ്കില്‍ പിന്നെ ഗവര്‍മെന്റിന്റെ സോഫ്റ്റ് വെയറും അങ്ങിനെ ആയിക്കൂടെ.

നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാ‍യത് അത് കുത്തകയെങ്കില്‍ കുത്തക, ഫ്രീ എങ്കില്‍ ഫ്രീ ഉപയോഗിക്കാന്‍ നമുക്കുകഴിയണം. അല്ലാതെ ഇതില്‍ ഗവര്‍മെന്റ് പോലെയുള്ള ഒരു സ്ഥാപനത്തിന് മുന്‍‌വിധിയോടെ ഉള്ള ഒരു സമീപനം നന്നല്ല. വ്യക്തിപരമായ സമീപനങ്ങള്‍ ആകാം.

സിബുവിന്റെയും പെരിങ്ങോടരെയും പോലുള്ള പ്രഗത്ഭര്‍ക്ക് എത്രരൂപാ ശമ്പളം കൊടുക്കേന്റി വരും. ഏതായാലും അത് ഇവിടുത്ത് IAS കാരെക്കാള്‍ കൂടുതലായിരിക്കും. ഇനി കുറഞ്ഞ ശമ്പളത്തിന്‌ ആളെകിട്ടിലാല്‍ ക്വാളിറ്റിയും കുറവായിരിക്കും.

റിച്ചാര്‍ഡ് സ്റ്റാള്‍മാനെപ്പോലെ മറ്റുവരുമാനങ്ങള്‍ ഉള്ളവര്‍ക്ക് സോഫ്റ്റ്വെയര്‍ സ്വതന്ത്രമാകണമെന്നും വേണമെങ്കില്‍ സൌജന്യമാകണമെന്നും വാദിക്കാം. സമയവും പണവും ഒരു പ്രോഡക്ടിനു വേണ്ടി മുടക്കുന്നയാള്‍ക്ക് അത് സ്വതന്ത്രമായും സൌജന്യമായും കൊടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ അയാളെ കുറ്റം പറഞിട്ട് കാര്യമില്ല.

ഇത് വളരെ വലിയ വിഷയമണ്. എനിക്കാണെങ്കില്‍ അത്ര വിവരവുമില്ല. എന്റെ ചിന്തകള്‍ പങ്കുവച്ചു എന്നു മാത്രം

8:01 PM, December 14, 2006  
Blogger chithrakaranചിത്രകാരന്‍ said...

ഫ്രീ സോഫ്റ്റ്‌വെയര്‍, സോര്‍സ്‌ കോഡ്‌ എന്നിങ്ങനെയുള്ള സാങ്കേതികപദങ്ങളെക്കുറിച്ചും ഈ വിഷയത്തില്‍ അക്കദമിക്‌ പഠനം നടത്താത്തവര്‍ക്കും മനസിലാകുന്ന വിധം അറിവുള്ള ആരെങ്കിലും ആശയവിതരണം നടത്തെണ്ടിയിരിക്കുന്നു. അതുവരെ ജനം കഥകളികണ്ടിരിക്കുന്ന അവസ്ഥയാകും. രാഷ്ട്രീയമായ നിലപാടുരൂപികരണത്തിന്‌ പൊതുജന ബോധവല്‍ക്കരണം വേണം. ഈ വിഷയം അവതരിപ്പിച്ച ചര്‍ച്ചാവേദിക്ക്‌ നന്ദി.

2:36 AM, December 15, 2006  

Post a Comment

<< Home