ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Friday, September 22, 2006

കോള നിരോധനം ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തില്‍ കോള നിരോധനം ഹൈക്കോടതി റദ്ദാക്കി. ഭക്ഷ്യവസ്‌തുക്കള്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന്‌ നിരീക്ഷണം.
പെപ്സി,കൊക്ക കോള കമ്പനികള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്‌

news from http://www.manoramaonline.com/

Monday, September 11, 2006

മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി

ചെന്നൈ: ബോംസ്‌ഫോടനത്തില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കാന്‍ മതിയായ കാരണങ്ങളില്ലെന്ന്‌ കോടതി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മദനിയുടെ ഹര്‍ജിയിന്‍മേല്‍ വാദം കേട്ടതിനുശേഷം ജസ്റ്റിസ്‌ തനികാചലം വിധി പറയാനായി കേസ്‌ ചൊവ്വാഴ്ചയിലേക്ക്‌ മാറ്റുകയായിരുന്നു. മദനിക്ക്‌ വിദഗ്ദ്ധ ചികിത്സ നല്‍കുന്നതിന്‌ കേരളത്തിലേക്ക്‌ മാറ്റണമെന്നും ഇതിനായി ജാമ്യം അനുവദിക്കണമെന്നും മദനിയുടെ അഭിഭാഷകന്‍ നടരാജ്‌ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ മദനിക്ക്‌ കോയമ്പത്തൂര്‍ ജയിലിനുള്ളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാമെന്നും ഇതിനായി ജയിലിനു പുറത്തുവിടേണ്ടതില്ലെന്നും തമിഴ്‌നാട്‌ സര്‍ക്കാര്‍ അഡ്വക്കറ്റ്‌ ജനറല്‍ ആര്‍.വിടുതലൈ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

news from mathrubhumi.com

Thursday, September 07, 2006

വനേ്ദമാതരം കഥ ഇതുവരെ

വനേ്ദ മാതരം

വനേ്ദ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
ശുഭ്ര ജ്യോത്സ്‌നാ പുളകിത യാമിനീം
ഫുല്ല കുസുമിത ദ്രുമദള ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വനേ്ദ മാതരം
കോടികോടി കണ്ഠ കളകള നിനാദ കരാളേ
കോടികോടി ഭുജൈര്‍ ധൃത ഖരകരവാളേ
അബലാ കേ നോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദള വാരിണീം മാതരം
വനേ്ദമാതരം
തുമി വിദ്യാ തുമി ധര്‍മ
തുമി ഹൃദ്യ തുമി മര്‍മ
ത്വം ഹി പ്രാണാഃ ശരീരേ
ബാഹു തേ തുമി മാ ശക്തി
ഹൃദയേ തുമി മാ ഭക്തി
തോമാരീ പ്രതിമാ ഗഡി
മന്ദിരേ മന്ദിരേ
വനേ്ദമാതരം
ത്വം ഹി ദുര്‍ഗാ ദശപ്രഹരണ ധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ
നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
വനേ്ദ മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വനേ്ദ മാതരം

ന്നത്തെ ഇന്ത്യയുടെ ദേശീയഗാനമായ 'ജന-ഗണ-മന' രവീന്ദ്രനാഥ ടാഗോര്‍ എഴുതുന്നതിനും കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ 'വനേ്ദ മാതരം' ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‌ ആവേശം പകര്‍ന്ന ഗാനമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക്‌ ശേഷം 'വനേ്ദ മാതരം' ഇന്ത്യയുടെദേശീയഗാനമാകേണ്ടതായിരുന്നു- ഭാരതത്തെ ദുര്‍ഗയായി സങ്കല്‍പിച്ച്‌ വണങ്ങുന്നു എന്ന അര്‍ത്ഥം ആ ഗാനത്തിലില്ലായിരുന്നെങ്കില്‍. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാകണമെന്ന്‌ വിഭാവനം ചെയ്ത ആദ്യകാല നേതാക്കള്‍ മറ്റ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ അസ്വാസ്ഥ്യമുണ്ടാകാതിരിക്കാന്‍ അത്‌ ത്യജിച്ച്‌ ടാഗോറിനെസ്വീകരിക്കുകയായിരുന്നു.

1905ലെ ബംഗാള്‍ വിഭജനത്തെ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ 1906ലെ വാരാണസി കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ടാഗോര്‍ വനേ്ദമാതരം ആലപിച്ചത്‌ ജനങ്ങളെ ആവേശഭരിതരാക്കിയിരുന്നു. അതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ സമ്മേളനങ്ങളില്‍ വനേ്ദമാതരാലാപനം പതിവായി. വാരാണസി കോണ്‍ഗ്രസ്സില്‍ വനേ്ദമാതരം ആലപിച്ചതിന്റെ സ്മരണയായിട്ടാണ്‌ സപ്തംബര്‍ ഏഴിന്‌ രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ ഗാനത്തിന്റെ ആദ്യ ഈരടികള്‍ ചൊല്ലണമെന്ന്‌ കഴിഞ്ഞ മാസം മനുഷ്യവിഭവ വകുപ്പ്‌ മന്ത്രി അര്‍ജുന്‍സിങ്‌ നിര്‍ദേശിച്ചത്‌.

ഹിന്ദു ദേവിയെ വന്ദിക്കുന്നു എന്ന്‌ അര്‍ത്ഥംവരുന്ന ഗാനം മുസ്‌ലിം വിദ്യാര്‍ത്ഥികളെകൊണ്ട്‌ ചൊല്ലിക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട്‌ മുസ്‌ലിം സംഘടനകളും സമാജ്‌വാദി പാര്‍ട്ടിയെപ്പോലുള്ള രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയതായിരുന്നു തുടക്കം. ദല്‍ഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹമദ്‌ ബുഖാരി 'വനേ്ദ മാതരം' പാടുന്നത്‌ ഇസ്‌ലാമിക വിശ്വാസത്തിന്‌ എതിരാണെന്ന്‌ പ്രഖ്യാപിച്ചു. 'ഒരുവന്‌ സ്വന്തം നാടിനെ സ്നേഹിക്കാം, ആവശ്യമെങ്കില്‍ അതിനായി മരിക്കാം. പക്ഷെ ആരാധനയുടെ കാര്യത്തില്‍ ആ ബഹുമതി അല്ലാഹുവിന്‌ മാത്രമുള്ളതാണ്‌. സ്വന്തം മാതാപിതാക്കളെയും മാതൃഭൂമിയെയും പ്രവാചകനെപ്പോലും ബഹുമാനിക്കാമെങ്കിലും ഒരു മുസ്‌ലിമിന്‌ ഒരിക്കലും ആരാധിക്കാനാവില്ല'-അദ്ദേഹം പറഞ്ഞു.

സപ്തംബര്‍ ഏഴിന്‌ 'വനേ്ദ മാതരം' ആലപിക്കുക എന്നത്‌ സ്വമേധയാ ചെയ്യാവുന്നത്‌ മാത്രമാണെന്നും ആരുടെ മേലും നിബന്ധനയായി അടിച്ചേല്‍പ്പിക്കില്ലെന്നും പറഞ്ഞ്‌ അര്‍ജ്ജുന്‍സിങ്‌ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ബി.ജെ.പി.യും അനുബന്ധ സംഘടനകളും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. തങ്ങള്‍ ഭരിക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലും 'വനേ്ദ മാതരം' ചൊല്ലുന്നത്‌ നിര്‍ബന്ധമാക്കുമെന്നായി ബി.ജെ.പി.

ഇത്‌ മുസ്‌ലിം സംഘടനകളെ കൂടുതല്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക്‌ തള്ളിവിടാന്‍ ഉദ്ദേശിച്ചുതന്നെയെന്ന്‌ വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ ദേവബന്ദിലെ ഇസ്‌ലാമിക പഠനകേന്ദ്രമായ ദാരുല്‍ ഉലൂം സപ്തംബര്‍ ഏഴിനാണ്‌ മുസ്‌ലിം മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക്‌ അയക്കരുതെന്ന്‌ 'ഫത്‌വ' പുറപ്പെടുവിച്ചത്‌. സംഘപരിവാര്‍ ആഗ്രഹിച്ച ഒരു പ്രതികരണം തന്നെ ആയിരിക്കണം ഇത്‌. മുസ്‌ലിങ്ങളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനും അവര്‍ക്കെതിരെ വികാരം ഊതിക്കത്തിക്കാനും ഇത്‌ അവസരം നല്‍കുകയാണ്‌.

ഏറ്റുമുട്ടലിന്റെ ഒരു സാധ്യത ഇല്ലാതാക്കിക്കൊണ്ട്‌ ദാരുല്‍ ഉലൂം വൈസ്‌ ചാന്‍സലര്‍ മൗലാന മര്‍ഘൂബുര്‍ റഹ്‌മാന്‍ ഫത്‌വ വാര്‍ത്ത നിഷേധിക്കുന്നു. വനേ്ദമാതരത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുസ്‌ലിംലീഗിന്റെ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല പോലും വനേ്ദമാതരം ആലപിക്കാന്‍ആഗ്രഹിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ സംഘടനാ സ്വാതന്ത്ര്യത്തോട്‌ ആദരസൂചകമായി മറ്റ്‌ വിദ്യാര്‍ത്ഥികള്‍ മൗനമായി എഴുന്നേറ്റ്‌ നില്‍ക്കണം എന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

News from mathrubhumi.com