ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Wednesday, January 10, 2007

വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ വിമര്‍ശം

കോഴിക്കോട്‌: രാഷ്ട്രീയത്തില്‍ 'ആള്‍ ദൈവങ്ങള്‍' ഉണ്ടാകുന്നതിനെതിരെ സാംസ്കാരിക വിമര്‍ശകനും സി.പി.എം. അംഗവുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌ നടത്തിയ വിമര്‍ശനം വിവാദമാകാനിട. 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ വ്യക്തിപൂജയ്ക്കെതിരെ, കെ.ഇ.എന്‍.അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്‌. 'രാഷ്ട്രീയത്തില്‍ ആള്‍ ദൈവങ്ങള്‍ ഉണ്ടാവുന്നത്‌' എന്ന ലേഖനത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ പേരെടുത്തു പറഞ്ഞ്‌ വിമര്‍ശിക്കുന്നില്ലെങ്കിലും വ്യക്തിപൂജയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍, വി.എസ്സിന്റെ നേര്‍ക്കാണ്‌ ചെല്ലുന്നതെന്ന്‌ പാര്‍ട്ടിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാകുന്നു. വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ പറയാതെ തന്നെ അദ്ദേഹം പറയുന്നു. അതേസമയം, വ്യക്ത്യാരാധന വളര്‍ത്തുന്നത്‌ മാധ്യമങ്ങളാണെന്നും ഇത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കെ.ഇ.എന്‍. ലേഖനത്തില്‍ പറയുന്നു. വ്യക്തിപൂജ വളര്‍ത്തി, അരാഷ്ട്രീയതയിലേക്ക്‌ കൊണ്ടുചെന്നെത്തിച്ച്‌ പ്രസ്ഥാനത്തെ തളര്‍ത്തുകയാണ്‌ ഉന്നം. "കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും തകര്‍ക്കുന്നത്‌ വ്യവസ്ഥാ സംരക്ഷണം ലക്ഷ്യം വെക്കുന്ന മാധ്യമങ്ങളുടെ മുഖ്യ ചുമതലയാണ്‌". സി.പി.എമ്മിനെ ഔദ്യോഗിക പാര്‍ട്ടി, അനൗദ്യോഗിക പാര്‍ട്ടി എന്ന്‌ രണ്ടായി കണ്ട്‌ , ഇതിന്റെ മറവില്‍ പാര്‍ട്ടി രഹിത നേതൃത്വം എന്ന സങ്കല്‍പം തന്നെ ഉണ്ടാക്കിയെടുക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വി.എസ്സിനെ തന്നെ കുന്തമുനയാക്കാമെന്ന മോഹ ചിന്തയാണ്‌ മാധ്യമങ്ങളെ നയിക്കുന്നതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. മാര്‍ക്സ്‌, എംഗല്‍സ്‌, ലെനിന്‍ തുടങ്ങിയവര്‍ വ്യക്തിപൂജയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ കെ.ഇ.എന്‍. പറയുന്നു. സ്റ്റാലിന്‍ പോലും ഇത്‌ തള്ളിക്കളഞ്ഞിട്ടുള്ളതാണ്‌. "സംഘടനയുടെ ന്യൂക്ലിയസ്സായി വളര്‍ന്ന വ്യക്തികള്‍ സ്വന്തം ഉത്ഭവം മറക്കുമ്പോഴാണ്‌ മറ്റുള്ളവര്‍ക്ക്‌ ആള്‍ ദൈവമാക്കി കെട്ടിയെഴുന്നള്ളിക്കാന്‍ പാകത്തിലുള്ള ഒരസംസ്കൃത പദാര്‍ഥമായി അവര്‍ സങ്കോചിക്കുന്നത്‌"- കെ.ഇ.എന്‍. എഴുതുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമാണ്‌ കെ.ഇ.എന്‍. സി.പി.എമ്മിന്റെ നിലപാടുകള്‍ക്കെതിരെ പ്രൊഫ. എം.എന്‍.വിജയനെപ്പോലുള്ളവര്‍ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന്‌ അകന്നപ്പോള്‍, മറുപക്ഷത്തായിരുന്നു കെ.ഇ.എന്‍. മാര്‍ക്സിയന്‍ നിലപാടിലുള്ള വിമര്‍ശനം മാത്രമേ താന്‍ നടത്തിയിട്ടുള്ളൂവെന്നും ഇതില്‍ വിവാദമുണ്ടാകേണ്ട കാര്യമില്ലെന്നും കെ.ഇ.എന്‍. 'മാതൃഭൂമി'യോടു പറഞ്ഞു.
News from mathrubhumi.com

16 Comments:

Blogger ചര്‍ച്ചാവേദി said...

വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന എന്ന വിമര്‍ശനത്തോട്‌ നിങ്ങള്‍ക്കുള്ള അഭിപ്രായം എന്താണ്?‌

2:15 AM, January 10, 2007  
Blogger ഇടങ്ങള്‍|idangal said...

വി. എസ്. കള്ളന് കഞ്ഞി വെക്കുന്നു എന്ന ഒരഭിപ്രായം ഉണ്ട്.

2:18 AM, January 10, 2007  
Blogger അതുല്യ said...

വി.എസ്‌ ഉള്ളത്‌ കാരണം സിനിമാല, 5 സ്റ്റാര്‍ തട്ട്‌ കട, കോമഡി കസിന്‍സ്‌ എന്നിങ്ങനെയുള്ള പ്രോഗ്രാമില്‍ വി.എസ്‌ ഇനെ അവതരിപ്പിയ്കുന്ന ആളുകളുടെ വീട്ടില്‍ അടുപ്പ്‌ പുകയുന്നു എന്ന അഭിപ്രായമുണ്ട്‌. (എ.കെ ആന്റണീടെ കസേര പോയപ്പോ കളമ്മശ്ശേരി ഷാജി (?) ടെ വേദന ആരറിഞ്ഞു?

ഏതായാലും, നാട്ടില്‍ പട്ടിണിയെങ്കിലും കമ്മ്യുണിസം ചര്‍ച്ചയ്ക്‌ ഇടയ്കിടെ വരുന്നു. നല്ലത്‌. തീരുമാനങ്ങളിലെങ്കിലും ചര്‍ച്ച്‌ ചെയ്യുമ്പോ വിരലുകള്‍ക്ക്‌ യോഗ പോലെ ഫലം ചെയ്യും റ്റൈപ്പിംഗ്‌.

2:26 AM, January 10, 2007  
Blogger സജിത്ത്|Sajith VK said...

നല്ല ഒരു കമ്യൂണിസ്റ്റിനെ നശിപ്പിക്കാന്‍ തോക്കിനും ലാത്തിക്കും, എന്തിന് വിമര്‍ശനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പോലും കഴിയില്ല. അതിനുള്ള ഒരേ ഒരു വഴി, അവരെ പുകഴ്ത്തുക എന്നതാണ്, അളവറ്റ് പ്രശംസിക്കുക എന്നതാണ്

3:28 AM, January 10, 2007  
Blogger രാജു ഇരിങ്ങല്‍ said...

വി. എസ്സ്. ആള്‍ ദൈവമാകുന്നുവെന്ന് വിമര്‍ശനം’
ആള്‍ദൈവം എന്നുള്ളത് ഇന്ന് പലര്‍ക്കും വിമര്‍ശനത്തിനുള്ള വാക്കാണ്. ജീവിച്ചിരിക്കുന്ന ആളുകള്‍ മറ്റുള്ളവര്‍ ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ പറയുന്നവര്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളാകുന്നു. അതിന്‍പ്പോള്‍ വിമര്‍ശിക്കുന്നതെന്തിനാ...
ഇനി മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ആള്‍ ദൈവങ്ങള്‍ എന്ന പ്രയോഗം. . കെ. ഇ. എന്‍ ലേഖനമെഴുതിയത് തന്നെ ഒട്ടനവധി ഉദ്ദേശ്യങ്ങള്‍ മനസ്സില്‍ വച്ചാണെന്ന് ആ ലേഖനം വായിച്ചാല്‍ മനസ്സിലാകും.
1. പ്രസ്തുത പ്രബന്ധം. ചര്‍ച്ച ചെയ്ത് തീരുമാനിച്ചതുപോലെ തന്നെയാണ്. പ്രത്യേകമായ പഠനങ്ങള്‍ നടന്നതിന്‍റെ അടിസ്ഥാനത്തിന്‍ലൊ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാറ്റ് മുന്‍നിര്‍ത്തിയൊ ഒന്നുമല്ല എന്ന് വ്യക്തം.

മാര്‍ക്സിസ്റ്റ് ചിന്താഗതിയില്‍ വ്യക്തി പൂജ അനുവദനീയമല്ലെന്ന് നമുക്കറിയാം. എങ്കിലും ജനങ്ങള്‍ക്ക് ഒരു നേതാവിനെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്ക്ണമെന്ന് തോന്നിയാല്‍, പ്രകടിപ്പിച്ചാല്‍ ഒരിക്കലുമത് പ്രസ്തുത ലേഖന / പ്രബന്ധ കര്‍ത്താവ് ഉദ്ദേശിക്കുന്ന ‘ ആള്‍ദൈവം’ മെന്ന കണക്കില്‍ പ്പെടുത്താമൊ? അങ്ങിനെയെങ്കില്‍

സഖാവ് കൃഷ്ണപ്പിള്ള ആള്‍ദൈവമാകില്ലേ...
സ്ഖാവ് എ. കെ. ഗോപാലന്‍ ആള്‍ദൈവമാകില്ലെ
സഖാവ് ഇ. എം എസ്സ്. ആള്‍ ദൈവമാകില്ലേ...

പ്രസ്തുത പ്രബന്ധം ഒരു ഗ്രൂപ്പ് ലേഖനം എന്നൊ അല്ലെങ്കില്‍ ഒരു വ്യക്തിക്കുള്ള മുന്നറിയിപ്പെന്നൊ മാത്രം വിളിക്കാവുന്ന ഒന്ന് മാത്രമാണ്.

പാ‍ര്‍ട്ടിയില്‍ പിണറായി വിജയന്‍ ശക്തനാണ്. എന്തുകൊണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സംഘടനാ പാടവം കൊണ്ടും വിജയന്‍ ശക്തരില്‍ ശക്തന്‍ തന്നെ.
എന്നാല്‍ ജനകീയത വിജയനില്ല എന്നുള്ളത് പിണറായി വിജയന്‍റെ ശക്തി കുറയ്ക്കുന്നു.

എന്നാല്‍ മുകളില്‍ പ്രസ്താവിച്ച കൃഷ്ണപ്പിള്ള, എ. കെ. ജി, ഇ. എം. എസ്സ് ത്രയങ്ങള്‍ യഥാര്‍ത്ഥ ജനനേതാക്കളും അതുപോലെ രാഷ്ട്രീയ ഭേദമന്യേ ജനകീയരുമായിരുന്നു.

വി. എസ്സ് രാഷ്ട്രീയ ഭേദമന്യേ ജനകീയനാണെന്ന് വി. എസ്സ് പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല പ്രതിപക്ഷ നേതാവെന്ന നിലയില്‍ മഹനീയമായ കാര്യങ്ങള്‍ ചെയ്ത വി. എസ്സ്. മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ പിണറായിയുടെ ഭൂതം കൂടിയിരിക്കുന്നു.

‘തനിക്കാക്കി ബെടക്കാക്കുക’ എന്ന തന്ത്രം പിണറായി ശക്തമായും സമര്‍ത്ഥമായും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

4:08 AM, January 10, 2007  
Blogger രാജു ഇരിങ്ങല്‍ said...

ബെടക്കാക്കി തനിക്കാക്കുക എന്ന് തിരുത്തി വായിക്കാനപേക്ഷ.

4:08 AM, January 10, 2007  
Blogger mumsy-മുംസി said...

കെ .ഇ .എന്‍ . കുഞ്ഞഹമ്മദ് എന്ന ഇടതുപക്ഷ ബുദ്ധിജീവിയുടെ സമീപകാല നീക്കങ്ങള്‍ സംശയാസ്പദമാണ്‌.
പക്ഷേ ഇതില്‍ കുറച്ച് ശരിയും കുറേയധികം തെറ്റുകളുമുണ്ടെന്ന് തോന്നുന്നു. വി. എസ്. മാധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോയിട്ടുണ്ട്. അദ്ധേഹം 'ഒരു സുരേഷ് ഗോപി പരിവേഷം' ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നു.
ഇരിങ്ങല്‍ പറഞ്ഞ പോലെ ഇതിനൊരു ഗ്രൂപ്പ് ചുവയുണ്ട്.
എങ്കിലും മനോരമ പോലുള്ള വലതുപക്ഷ മാധ്യമങ്ങളുടെ സംഘടിതവും ശക്തവുമായ ഈ ആക്രമണം കണ്ടില്ലെന്നു വെക്കാനാവില്ല.

5:43 AM, January 10, 2007  
Blogger കിരണ്‍ തോമസ് said...

പിണറായി വിജയന്‌ ജനപിന്തുണയില്ലാ എന്ന കണ്ടെത്തലൈനോട്‌ യോജിക്കാന്‍ കഴിയില്ല. പിണറായ്‌ വിജയന്‍ മാധ്യമ ഫ്രെണ്ടലി അല്ല എന്നതാണ്‌ സത്യം. കാരണം V.S ന്റെ എല്ലാ പരാജയങ്ങളും പിണറായുടെ തലയില്‍ കെട്ടിവയ്ക്കുന്ന ഒരു മാധ്യമ തന്ത്രം ഇപ്പോള്‍ നിലവിലുണ്ട്‌. മലബാറിലെ ഏത്‌ മാര്‍ക്സിസ്റ്റ്‌ അനുകൂല മണ്ടലത്തിലും നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ പിണറായിക്കു കഴിയും. എന്നാല്‍ തിരു-കൊച്ചിയില്‍ അത്‌ VS ന്‌ സാധ്യമല്ല.( തിരു കൊച്ചി വി എസിന്റെയും മലബാര്‍ പിണറായുടെയും പ്രധാന പ്രവര്‍ത്തന മേഖലയാണ്‌).

ഇനി എന്നാണ്‌ മാധ്യമങ്ങള്‍ VS നെ ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയത്‌ എന്ന് നമുക്ക്‌ നോക്കാം. നയനാരോ EMS ഓ സജീവമായി നില്‍ക്കുന്ന കാലഘട്ടത്തില്‍ VS മാധ്യമങ്ങള്‍ക്ക്‌ പ്രതി നായകനായിരുന്നു. വെട്ടിനിരത്തല്‍ വീരന്‍ എന്ന അക്രമണകാരിയുടെ പരിവേഷമായിരുന്നു VS ന്‌. കടും പിടുത്തക്കാനായ മര്‍ക്സിസ്റ്റ്‌ വരട്ടുവാദി ഇമേജായിരുന്നു VS ന്‌ പതിച്ചു നല്‍കിയത്‌. പാര്‍ട്ടിയെ താറടിച്ചുകാണിക്കാന്‍ VS ന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു ( നയനാര്‍ ഭരിക്കുമ്പോള്‍ നെല്‍പാടങ്ങളിലും പാര്‍ട്ടിയിലും VS നടത്തിയ വെട്ടിനിരത്തലുകളും സ്വന്തം മകനേ കയര്‍ ഫെഡ്‌ MD ആക്കിയതും ആഞ്ചലോസിനേ മീന്‍ പറുക്കി നടന്ന ചെറുക്കന്‍ എന്നക്കെ പരമര്‍ശിച്ചതൊക്കെ) . നയനാര്‍ മന്ത്രി സഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ അന്ന് മാധ്യമങ്ങള്‍ വാനോളം പുകഴ്തിയിരുന്നു. ഈ ദശാംബ്ദത്തിലെ മികച്ച നേതാവായി അദ്ദേഹത്ത്‌ ഇന്ത്യാടുഡേ പോലുള്ള മാധ്യമങ്ങള്‍ വാഴ്ത്തി. പിന്നെ പിണറായിയും അച്ചുതാന്ദനും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചടക്കുന്നതും CITU ക്കാരെ വെട്ടി നിരത്തുന്നതും ഒക്കെ നമ്മള്‍ കണ്ടു. എന്നാല്‍ അധികം വൈകാതെ VS ഉം പിണറായിയും തമ്മില്‍ ഇടയുന്നതും VS പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതും കണ്ടു. പിന്നെ VS പ്രതിപക്ഷ നേതാവായി ഒരു പുതിയ ഇമേജ്‌ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ അതൊരു പ്രതിപക്ഷ നേതാവ്‌ പ്രകടനമായി മാത്രമേ പാര്‍ട്ടി കണ്ടുള്ളു. എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ VS ന്റെ മാധ്യമ മൂല്യം ഉയര്‍ത്തിയത്‌ പിണറായി കണ്ടില്ലാ. അതു കൊണ്ടാണ്‌ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ എല്ലാം മാധ്യമങ്ങളും VS പക്ഷത്ത്‌ നിന്നത്‌. 14 ല്‍ 10 ജില്ലാ കമ്മിറ്റിയും VS പക്ഷം നേടിയെന്നായിരുന്നു മലപ്പുറം സമ്മേളനത്തിനുമുന്‍പ്‌ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ മിന്നല്‍ പിണറായി എന്ന തലക്കെട്ടില്‍ പിറ്റേ ദിവസത്തെ പത്രം അടിക്കാനയിരുന്നു അവരുടെ വിധി. അതോടുകൂടി ഒരു സഹതാപ തരംഗം VS ന്‌ അനുകൂലമായി സൃഷ്ടിക്കപ്പെട്ടു. തെരെഞ്ഞെടുപ്പില്‍ നിന്ന് VS ന്‌ സീറ്റില്ല എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചതെങ്ങനെയെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലായിരുന്നു. അതുണ്ടാക്കിയ വികാരം താങ്ങാന്‍ പാര്‍ട്ടി നേതൃത്തിന്‌ കഴിയുമായിരുന്നില്ല. അന്നു മുതല്‍ VS പാര്‍ട്ടിക്ക്‌ പുറത്തേക്ക്‌ വളരുകയായിരുന്നു. പാര്‍ട്ടി തീരുമാനത്തെ ജനഹിതം തിരുത്തി എന്ന യാതാര്‍ഥ്യം VS നെ വിഗ്രഹവല്‍ക്കരിക്കാന്‍ മാധ്യമങ്ങളേ പ്രേരിപ്പിക്കുകയായിരുന്നു.

6:47 AM, January 10, 2007  
Blogger കേരളീയന്‍ said...

മാര്‍ക്സിസ്റ്റ് നിലപാടുകള്‍ ഉപയോഗിച്ചല്ല കെ.ഇ.എന്‍ വിമര്‍ശിച്ചത് എന്ന ഒരു വാദം കണ്ടു. അത് ശരിയല്ല. കെ.ഇ.എന്റെ ലേഖനം ഇന്നലെ വായിച്ചു തീര്‍ത്തതേയുള്ളൂ. അതിനെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നു. ഏതായാലും പറയാനുള്ളത് ഈ കമന്റിലൂടെ പറയാം.

ആദ്യമായി വി.എസിന്റെ പേരു പറയാതെ വി.എസിനെ ലക്ഷ്യം വച്ചെഴുതി എന്ന പരാമര്‍ശം തെറ്റാണ്‍. വി.എസിനെ പല പ്രാവശ്യം പേരെടുത്ത് ഈ ലേഖനം പരാമര്‍ശിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ വ്യക്തിയല്ല പാര്‍ട്ടിയാണ്‍ വലുത് എന്ന വാദമാണ്‍ കെ.ഇ.എന്‍ മുന്‍പോട്ട് വെക്കുന്നത്.

വി.എസിനെ വിഗ്രഹവല്‍ക്കരിച്ചു കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഒരു ഗൂഢതന്ത്രമാണ്‍ മാധ്യമങ്ങള്‍ നടത്തുന്നതെന്നും കെ.ഇ.എന്‍ വാദിക്കുന്നു.

ഒരാളെ നല്ലവനായി ചിത്രീകരിച്ച് പാര്‍ട്ടി മുഴുവന്‍ ചീത്ത എന്നു പ്രചരിപ്പിക്കുന്നു. ഇതിന്‍ വശംവദനാകുന്ന നേതാവ് സ്വന്തം നില മറന്ന് ഇരിക്കുന്ന കൊന്‍പ് മുറിക്കുകയാണെന്നും ഈ ലേഖനം വിമര്‍ശിക്കുന്നു.

കെ.ഇ.എന്‍ എനിക്ക് ഇഷ്ടമുള്ള സൈദ്ധാന്തികനല്ല. ഓണത്തെപ്പറ്റി വളരെ വര്‍ഗ്ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയാണ്‍ അദ്ദേഹം സമീപകാലത്ത് ശ്രദ്ധേയനായത്. ഓണം മഹാബലി എന്ന ദലിതചക്രവര്‍ത്തിയുടെ ഓര്‍മ്മ എന്നതിലുപരി സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതീകം എന്ന മട്ടിലുള്ള വിശകലനം അന്ത:സ്സാരശൂന്യമായാണ്‍ തോന്നിയത്. ഓണം എന്നു കേള്‍ക്കുംപോള്‍ ഓര്‍മ്മ വരുന്നത് മാവേലിയുടെ സദ്ഭരണവും വാമനന്റെ ചതിയുമാണ്‍. മറിച്ചല്ല.

എന്നാല്‍ ഈ അവസരത്തില്‍ കെ.ഇ.എന്റെ വാദത്തോട് യോജിക്കാതെ വയ്യ. കിരണ്‍ പറഞ്ഞത് പോലെ തന്നെ വി.എസ് പൂര്‍ണ്ണമായും മാധ്യമസൃഷ്ടിയാണ്‍ എന്നു തന്നെയാണ്‍ തോന്നുന്നത്. വളരെ വിമര്‍ശനവിധേയമായ ഒരു ഇമേജുണ്ടായിരുന്ന ഒരാളെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമങ്ങള്‍ കൊണ്ടാടുകയായിരുന്നു. ആ വിമര്‍ശനങ്ങളാകട്ടെ പാര്‍ട്ടിയും കേരളവും നേരിടുന്ന ബൌദ്ധികസാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ആത്മാര്‍ത്ഥമായ ചില ശ്രമങ്ങളുടെ കടക്കല്‍ വച്ച മുരട്ടുവാദത്തിന്റെ കത്തിയായിരുന്നു. കാലത്തിനൊത്തു മാറാനുള്ള, വര്‍ഗ്ഗസമരത്തില്‍ നിന്നു വര്‍ഗ്ഗസഹകരണത്തിലേക്കും, പ്രതിനിധ്യജനാധിപത്യത്തില്‍ നിന്നു പങ്കാളിത്ത ജനാധിപത്യത്തിലേക്കുമുള്ള ആശാവഹമായ മാറ്റത്തെ മുളയിലേ നുള്ളാന്‍ മാത്രമേ ഈ മുരട്ടുവാദം സഹായിച്ചുള്ളൂ. തൊഴിലിനു പകരം സമരവും, പട്ടിണിക്കു പകരം മുദ്രാവാക്യവും മാത്രമാണ്‍ വി.എസ് വാഗ്ദാ‍നം ചെയ്തത്. ഇത്ര നെഗറ്റീവായ ഒരു കഥാപാത്രത്തെ കേരളമുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ മാധ്യമസിന്‍ഡിക്കേറ്റിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കുക. കേരളം കണ്ട ഏറ്റവും മഹത്തായ ജനമുന്നേറ്റങ്ങളായ ജനകീയാസൂത്രണത്തെയും സമ്പൂര്‍ണ്ണ സാക്ഷരതയെയും തള്ളിപ്പറഞ്ഞായിരുന്നു തുടക്കം. പിന്നെ അത് സ്മാര്‍ട് സിറ്റി, കൊക്ക കോള നിയമം, കൊച്ചി മെട്രോ, നഗരവികസന പദ്ധതി എന്നിങ്ങനെ നീളുന്നു. കേരളത്തിനായി വി.എസിന്‍ മുന്നില്‍ വക്കാനുള്ളത് എന്ത് എന്ന് ഇനിയും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തോമസ് ഐസക്കിനേയും, എം.എ ബേബിയേയും പോലെ (വ്യക്തിപരമായ പരിചയം കൊണ്ട് പറയുന്നതാണ്‍) ആത്മാര്‍ഥതയും ശേഷിയുമുള്ള നേതാക്കളെപ്പോലും ദുഷ്പേര്‍ കേള്‍പ്പിച്ച് വി.എസ് മാധ്യമലോകത്തിന്റെ കണ്ണിലുണ്ണിയാകുമ്പോള്‍ എന്തോ എവിടെയൊക്കെയോ നാറിത്തുടങ്ങുന്നു. സ്വന്തം ഇമേജിനെക്കുറിച്ച് വി.എസ് വേവലാതിപ്പെട്ടു തുടങ്ങുന്‍പോള്‍ ഗാലറിക്കു വേണ്ടി കളിക്കുന്ന ഒരു മൂന്നാംകിട പോപ്പുലിസ്റ്റ് മാത്രമാകുന്നു അദ്ദേഹം. ഇത്തരം ഒരാള്‍ക്ക് ധീരമായ പരിഷ്കാരങ്ങളിലൂടെ നാടിനെ മുന്നോട്ടു നയിക്കാനാവില്ല. എലിപ്പത്തായത്തിലെ നായകനെപ്പോലെ സ്വന്തം ഇമേജിന്റെ തടവറയിലകപ്പെട്ടൂ പോകുന്ന ഈ കഥാപാത്രം നാടിനും നാട്ടാര്‍ക്കും ഉപയോഗമില്ലാത്ത ഒരു നിര്‍ഗ്ഗുണ ജന്മമാകുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നും പുകഞ്ഞ കൊള്ളി പുറത്തായിരുന്നു. ഗൌരിയമ്മയുടെ പാരമ്പര്യമുള്ള ഒരു നേതാവിനു പോലും ലഭിക്കാത്ത നീതി ഒരു പാരമ്പര്യവും പറയാനില്ലാത്ത വി.എസിന്‍ നല്‍കേണ്ടതില്ല. മാധ്യമങ്ങളുടെ കൂട്ടില്‍ കിടക്കുന്ന വി.എസിന്‍ നല്‍കാവുന്ന ഏറ്റവും മാന്യമായ പരിഗണന - പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കല്‍ നടത്തി അദ്ദേഹത്തെ ഈ എലിക്കെണിയില്‍ നിന്ന് മോചിപ്പിക്കണം എന്നാണെനിക്കു പറയാനുള്ളത്. അത് ഒരു പിളര്‍പ്പിന്‍ വഴി വച്ചാല്‍ പോലും. അത് മാത്രമേ കേരളത്തിനും പാര്‍ട്ടിക്കും ഗുണകരമാകൂ.

8:29 AM, January 10, 2007  
Blogger വിന്‍സ് said...

Achu mamaye purathaakkiyal pilarppoo??? kurachu choonum, kollanum kanjikku vaka illatha communistukarum nilavilichu kondu koodey nadakkum. athu kazhinjal ayyal kari veeppila, gauriyammayeyum, rakhavaneyum rakshikkan annoru leader undaayirunnu. keralathiley bhoori pakshavum verukkunna oru neethviney aarengilum vara velkkumo??

Thomas Issac, MA Baby (neerittarivilla, engilum kundarayil ninnulla chilarey nannaayi ariyam) ennivarey pooley kazhivulla neethakkaley thaaradichu kaanikkunnathu kaanumbol achu mamaye kooduthal verukkunnu. pinarayi oru practical politician aanu. hopefully he will be able to destroy achu mama in one or two years.

9:41 AM, January 10, 2007  
Blogger വിന്‍സ് said...

Hooo enthoru ugran post Kiran Thomas.

9:48 AM, January 10, 2007  
Blogger Radheyan said...

ആ മാതൃഭൂമി ഇതുവരെ കിട്ടിയില്ല.എങ്കിലും KEN എന്തു പറഞ്ഞിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.തികഞ്ഞ പീണറായി ഭക്തനാണ് അദ്ദേഹം.
വി.എസ്. ഒരു തികഞ്ഞ നേതാവല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയതയുടെ ഒരു വശത്ത് അദ്ദേഹം എന്നുമുണ്ടായിരുന്നു.എങ്കിലും സി.പി.എമ്മിനെ ഇന്നത്തെ ശക്തമായ സംഘടന ആക്കിയത് വി.എസ്. സെക്രട്ടറിയായ 80-92 കാലമായിരുന്നു.അക്കാലങ്ങളില്‍ വി.എസ്. മാധ്യമങ്ങള്‍ക്ക് ചതുര്‍ത്ഥിയായിരുന്ന വ്യകതി ആയിരുന്നു.കാരണം പാര്‍ട്ടിയെ ആക്രമിക്കാന്‍ അതിനെ നയിക്കുന്നവരെ ആക്രമിക്കുകയാണ് എളുപ്പം.ഇന്ന് പിണറായിക്ക് കിട്ടുന്ന കല്ലേറില്‍ പകുതിയും അതേ കാരണം കൊണ്ട് കിട്ടുന്നതാണ്.പക്ഷെ ചില കാര്യങ്ങളില്‍ പിണറായിയുടെ നിലപാട് സംശയാസ്പദമാണ്.

1.കരുണാകര-മുരളീധരന്മാരോടുള്ള സ്നേഹം
2.ന്യൂനപക്ഷ വര്‍ഗ്ഗീയതയോടുള്ള മൃദു നിലപാട്.ഇതിനെ പരിപോഷിപ്പിക്കനാണ് പുള്ളിയുടെ കൊട്ടാരം കുഴലൂത്തുകാരനായ KEN ഇരകളുടെ മാനിഫെസ്റ്റോ എഴുതിയത്.
3.വന്‍ ആസ്തികള്‍ സ്വന്തമാക്കി പാര്‍ട്ടിയെ സ്ഥാപനവല്‍ക്കരിക്കാനുള്ള നീക്കം.സഖാക്കള്‍ CEOമാരാകുന്ന കാലം.
4.സ്വന്തം പേരിലുള്ള അരോപണങ്ങള്‍ അന്വേഷിപ്പിച്ച് അതില്‍ നിന്നും പുറത്ത് വരുന്ന കമ്മ്യൂണിസ്റ്റ് രീതികള്‍ക്ക് പകരം ശിങ്കിടികളെ കൊണ്ട് അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം.
5.പാര്‍ട്ടിയുടെ പേരില്‍ ചാനല്‍ തുടങ്ങി അതിലൂടെ പ്രതിലോമകരമായ അരാഷ്ട്രീയവാദം പരത്തുന്നു.സമരസജ്ജമാവേണ്ട യുവതയെ അത് ആണും പെണ്ണും കെട്ട സന്തോഷ് പാലിമാരുടെ പഞ്ചാരയടികളില്‍ മയക്കികിടത്തുന്നു.ആള്‍ദൈവങ്ങള്‍ തിമിര്‍ത്താടുന്നു.വചനഘോഷണങ്ങള്‍ കാതടപ്പിക്കുന്നു.നിരോധിക്കപ്പെട്ട ലോട്ടറികള്‍ തത്സമയം ജനങ്ങളിലെത്തുന്നു.

കേരളത്തിന്റെ ഇടതുപക്ഷ പൊതുമനസ്സ് ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നു.സ്വാഭാവികമായി മറുവശത്തുള്ള ആളുടെ ഭൂതകാലം വിസ്മരിക്കപ്പെടുകയും അയാള്‍ നേതാവായി മാറുകയും ചെയ്യും.

പിന്നെ KEN ആള്‍ദൈവങ്ങളെ എതിര്‍ക്കുന്നുവെങ്കില്‍ ആദ്യം എതിര്‍ക്കേണ്ടിയിരുന്നത് കേരളയാത്രയില്‍ ഇതപര്യന്തം ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ,പിണറായിയുടെ, കട്ടൌട്ട് നാടായ നാട് മുഴുവന്‍ ഉയര്‍ത്തിയപ്പോഴായിരുന്നു.

10:52 PM, January 10, 2007  
Blogger കേരളീയന്‍ said...

ഇതു കൂടി വായിച്ചാല്‍ ഒരു രൂപം കിട്ടും.
http://www.deepika.com/latestnews.asp?ncode=65566
വി.എസിന്റെ മാധ്യമ മധുവിധു അവസാനിച്ച ലക്ഷണമാണ്‍. ഇപ്പോള്‍ വി.എസിനെ ആഘോഷിക്കാന്‍ മാതൃഭൂമി മാത്രം. അതു കൂടി തീര്‍ന്നാ‍ല്‍ പാര്‍ട്ടിക്കും, പത്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും വേണ്ടാത്ത ഒരു ഒറ്റയാന്‍ ദൈവം.

10:07 PM, January 11, 2007  
Blogger കാണാപ്പുറം said...

‘മാര്‍ക്സിസത്തിന്റെയും മൌദൂദിസത്തിന്റെയും ഇടയ്ക്കുള്ള പാലം’ എന്ന്‌ ചില മാദ്ധ്യമസുഹൃത്തുക്കള്‍ പരസ്യമായും മാര്‍ക്സിസ്റ്റ്‌ സുഹൃത്തുക്കള്‍ രഹസ്യമായും വിളിക്കുന്ന കെ.ഇ.എന്‍ വി.എസിനെതിരെ എയ്യുന്ന ആദ്യത്തെ അമ്പൊന്നുമല്ല ഇത്‌. ഇനിയിപ്പോള്‍ ‘അച്യുതന്‍’ എന്നത്‌ ഒരു സവര്‍ണ്ണഹൈന്ദവദൈവ(!)ത്തിന്റെ പേരാണെന്നും നേരേമറിച്ച്‌ ‘വിജയന്‍‘ എന്നത്‌ പോരാളിയായ അര്‍ജ്ജുനന്റെ - ക്ഷത്രിയനായ-ദലിതനായ-ഇരകളിലൊരാളായ അര്‍ജ്ജുനന്റെ പേരാണെന്നുമൊക്കെ സമര്‍ത്ഥിച്ചുകൊണ്ട്‌ ഒരു ലേഖനം ഇറങ്ങിയാലും അത്‌ഭുതപ്പെടേണ്ടതില്ല. ബുദ്ധിജീവി പരിവേഷം ഒരിക്കല്‍ ചാര്‍ത്തിക്കിട്ടിയവര്‍ എഴുതുന്നതെന്തും അതേപടി സ്വീകരിക്കാനല്ലാതെ വിമര്‍ശനബുദ്ധ്യാ ചിന്തിക്കാനോ ഒന്നു ചിരിക്കാനെങ്കിലുമോ കഴിയാത്തവിധം മാനസികാടിമത്തം അണികളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ ‘മാനിഫെസ്റ്റോകള്‍‘ രചിക്കുന്നവര്‍ക്ക്‌ നന്നായറിയാം.

2004-ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്‌ അധികാരത്തിലേറിയപ്പോള്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട മന്ത്രിമാരുടെ പേരുകളില്‍ ഇ.അഹമ്മദും ഉള്‍പ്പെട്ടിരുന്നു. “വര്‍ഗ്ഗീയതക്കെതിരെ വീമ്പിളക്കി നടന്നിട്ട്‌ അവസാനം അവസരം വന്നപ്പോള്‍ ആദ്യംതന്നെ മുസ്ലിംലീഗിന്റെ ഒരാളെ മന്ത്രിയാക്കിയത്‌ സാധാരണ പ്രവര്‍ത്തകരുടെ നെഞ്ചത്തേറ്റ കുത്തായിപ്പോയി’ എന്ന മട്ടിലാണ് അന്ന്‌ വി.എസ്‌. പ്രതികരിച്ചത്‌. വേറേ ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റ്‌ നേതാവ്‌ അന്ന്‌ എന്തെങ്കിലുമൊന്നു പറയാന്‍ ധൈര്യപ്പെട്ടില്ല. ‘മുസ്ലീങ്ങള്‍ ഇത്തവണ നമ്മളെ സഹായിച്ചതാണ് - ഈയൊരവസരത്തില്‍ അവരെ പിണക്കാന്‍ ഞങ്ങളില്ല’ എന്നായിരുന്നു സി.പി.ഐ.യുടെ പ്രതികരണം. അന്നത്തെ ആ ഒറ്റയാന്‍ പ്രതികരണം കണ്ടപ്പോള്‍ത്തന്നെ നിഷ്‌പക്ഷരായ രാഷ്ട്രീയനിരീക്ഷകര്‍ മിക്കവാറും പേരും തീര്‍ച്ചപ്പെടുത്തിയിരുന്നു - വി.എസിന്റെ നാ‍ളുകള്‍ എണ്ണപ്പെട്ടു എന്ന്‌. നാടോടുമ്പോള്‍ നടുവെ ഓടാനും, അധികാരത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകുന്ന തരത്തില്‍ മനസ്സിനെ പാകപ്പെടുത്താനും ഒരുക്കമല്ലാത്ത ഏതൊരു നേതാവിന്റെയും ഗതി ഒരുപക്ഷേ ഇതു തന്നെയായിരിക്കുമെന്നു തോന്നുന്നു. ‘കേരളീയന്‍‘ പറഞ്ഞതു പോലെ ആര്‍ക്കും വേണ്ടാത്ത ഒരു ഒറ്റയാന്‍.

12:19 PM, January 12, 2007  
Blogger വക്കാരിമഷ്‌ടാ said...

ദീപിക “അതിഭീകരമായി” തന്നെ വിയെസ്സിനെ എതിര്‍ക്കുന്നുണ്ട്. ഒരു ദിവസം മിനിമ ഒന്നെന്ന കണക്കിലെങ്കിലുമുണ്ട് ആന്റി-വിയെസ്സ് വാര്‍ത്തകള്‍. ഇന്നുമുണ്ട് ഒരെണ്ണം. വീയെസ്സ് ദീപികയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് വല്ലതും കൊടുത്തിട്ടുണ്ടോ?

ദീപികയുടെ ചില വി.എസ്. വാര്‍ത്തകള്‍ തികച്ചും വ്യക്തിപരമെന്ന രീതിയില്‍ വരെ ആയിപ്പോകുന്നു എന്നൊരു തോന്നല്‍. ദീപികയുടെ ആള്‍ദൈവം പിണറായിയെക്കാള്‍ കോടിയേരി ആണെന്നാണ് തോന്നുന്നത്.

കേരള കൌമുദിയും കുറച്ചൊരു മൃദു സമീപനമാണെന്ന് തോന്നുന്നു.

1:01 PM, January 12, 2007  
Blogger സുരലോഗം || suralogam said...

പാര്‍ട്ടിയില്‍ പെടാത്ത എന്നാല്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള സാധാരണക്കാരും പ്രമുഖരും വിയെസ്സിന് അനുകൂലമായ നിലപാടുള്ളവരാണ്. ഈ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുകയാണ് മാത്രമാണ് പത്രങ്ങള്‍ ചെയ്തത്. ഇത് പെട്ടെന്ന് ഉണ്ടായതല്ല. പിണറായിയുടെ/സംസ്ഥാന നേതൃത്വത്തിന്റെ പല നിലപാടുകളും പാര്‍ട്ടി നാളിതുവരെ പറയുകയും പിന്‍തുടരുകയും ചെയ്തിരുന്ന നിലപാടുകള്‍ക്ക് കടകവിരുദ്ധമാകന്നതു കണ്ട് സാവധാനം ഉണ്ടായതാണ്. വീയെസ് ഈ പിന്തുണ വ്യക്തിതാല്പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നോ അതോ അദ്ദേഹം വ്യതിചലനത്തിനെതിരെ പോരാടുകയായിരുന്നോ എന്നത് കാലം തെളിയിക്കേണ്ട സംഗതിയാണ്.

5:18 AM, January 13, 2007  

Post a Comment

<< Home