ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Tuesday, January 30, 2007

വിന്‍ഡോസ്‌ വിസ്‌താ വിപണിയില്‍

ന്യൂയോര്‍ക്ക്‌: കാത്തിരിപ്പുകള്‍ക്ക്‌ വിരാമമിട്ട്‌ മൈക്രോസോഫ്റ്റിന്റെ പുതിയ ഒാ‍പ്പറേറ്റിങ്‌ സിറ്റം വിന്‍ഡോസ്‌ വിസ്‌താ പൊതു വിപണിയിലെത്തി. മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ്‌ തിങ്കളാഴ്ച പുതിയ പതിപ്പ്‌ പ്രകാശനം ചെയ്‌തത്‌. ഇന്ന്‌ മുതല്‍ ലോകത്തെ വിവിധ വിപണികളില്‍ വിസ്‌താ ലഭ്യമാവുംവിന്‍ഡോസ്‌ എക്സ്‌ പി ഇറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ വിന്‍ഡോസിന്റെ പുതിയ പതിപ്പ്‌ എത്തുന്നത്‌. എക്സ്‌ പിയെക്കാള്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും സെര്‍ച്ച്‌ സൗകര്യങ്ങളുമുണ്ട്‌ വിസ്‌തയില്‍. ഡിസ്പ്ലേയിലെ ത്രീ ഡി ഗ്രാഫിക്സ്‌ കാഴ്ചയാണ്‌ മറ്റൊരു ആകര്‍ഷണീയത. 10,000 രൂപയാണ്‌ വിസ്‌തയുടെ വില. എന്നാല്‍ എക്സ്പിയില്‍ നിന്ന്‌ അപ്ഡേറ്റ്‌ ചെയ്യാനാണെങ്കില്‍ 6,500 രൂപയേ ആകൂ. 2008 ഓടെ ലോകത്തുള്ള 50 ശതമാനം കംപ്യൂട്ടറുകളും വിസ്‌തയിലേക്ക്‌ മാറും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എക്സ്പിയില്‍ നിന്നു വിസ്‌തയിലേക്കു മാറുന്നതിന്‌ കംപ്യൂട്ടറിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടി വരും.

News from http://www.manoramaonline.com/

3 Comments:

Blogger ചര്‍ച്ചാവേദി said...

വിന്‍ഡോസ്‌ വിസ്‌തായുടെ വരവ്‌ കമ്പ്യൂട്ടര്‍ ഉപയോഗത്തെ എത്രത്തോളം മാറ്റിമറയ്ക്കും നിങ്ങള്‍ വിലയിരുത്തു...

1:02 AM, January 30, 2007  
Blogger നന്ദു said...

തുടക്കത്തിലുള്ള ബാലാരിഷ്ഠതകളൊക്കെ നീക്കി ഏറ്റവും പുതിയ വേര്‍ഷന്‍ ഇറക്കട്ടേ എന്നിട്ടു പോരെ പരീക്ഷണം. എക്ദ്സ്പി യും ഇത് പോലെ ആഘോഷമായി വന്നിട്ട് ആദ്യ വേര്‍ഷന്‍ ഇസ്റ്റാള്‍ ചെയ്തവരൊക്കെ വെള്ളം കുടിച്ചു. പിന്നെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചിറക്കിയ വേറ്ഷനായിരുന്നു കുഴപ്പമില്ലാതെ ഓടിയതു. അതുപോലെ ആദ്യമേ തല ഗില്ലറ്റിനില്‍ വയ്ക്കണോ?

3:51 AM, January 30, 2007  
Blogger ഈമൊഴി said...

ദയവായി താങ്കളുടെ പുതിയ മലയാളം ബ്ലോഗ് URL emozhi.com -ലും കൂടി സമര്‍പ്പിക്കുക. മലയാളത്തില്‍ ബ്ലോഗുകള്‍ സേര്‍ച്ചുചെയ്യുവാനും, സബ്മിറ്റ് ചെയ്യുവാനും ഇവിടെ അവസരമുണ്ട്. ഓരോ സൃഷ്ടിയും തനത് url ഉം, keyword കളും ഉപയോഗിച്ച് ഈമൊഴിയില്‍ സബ്മിറ്റ് ചയ്യുമല്ലോ.. ഈ മൊഴിയുടെ മലയാളി {ഫണ്ട് ഫൈന്‍ഡറില്‍ രജിസ്റ്റര്‍ ചയ്യാന്‍ മറക്കല്ലേ...

11:35 PM, January 31, 2007  

Post a Comment

<< Home